ശ്രേഷ്ഠ
ഭാഷ മലയാളം
മലയാള
ഭാഷാ ഇന്ന് ശ്രേഷ്ഠഭാഷാ
പദവിയുടെ സിംഹാസനത്തിലേറിക്കഴിഞ്ഞിരിക്കുകയാണ്.തമിഴ്,
തെലുങ്കു,കന്നട
സംസ്കൃതം എന്നിവയ്ക്ക് പിറകേ
അഞ്ചാമതായാണ് മലയാളം ശ്രേഷ്ഠഭാഷാ
പദവി കരസ്ഥമാക്കുന്നത്.2000
വര്‍ഷത്തെ
പാരമ്പര്യവും സംഘകാലം മുതലുള്ള
സാഹിത്യസ്പര്‍ശവും സ്വതന്ത്രമായ അസ്തത്വവുമാണ് മലയാളത്തെ ഈ പദവിയിലേക്ക നയിച്ചത്.100 കോടിരൂപയുടെ കേന്ദ്രസഹായവും സെന്റര്‍ഫോര്‍ ക്ലാസിക്കല്‍ മലയാള പഠനകേന്ദ്രവും ഇതോടെ നമുക്ക സ്വന്തമാവുകയാണ്.
ഇന്ത്യന്‍ ഭരണ ഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 22 ഔദോയഗിക ഭാഷകളില്‍ ഒന്നാണ് മലയാളം.കൈരളി എന്നും ഇതിനെ വിളിച്ചുുവരുന്നു. കേരള സംസ്ഥാനത്തിന്റെ ഭരണ ഭാഷയു കൂടിയാണ് മലയാളം. കേരളത്തിന് പുറത്ത മയ്യഴി ലക്ഷദ്വീപ് മലേഷ്യ സിംഗപ്പൂര്‍, എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം സംസാരിക്കുന്നതായിട്ടുണ്ട്. ഈ അടുത്തക്കാലത്താണ് മലയാളത്തിന് ക്ലാസിക്കല്‍ പദവിലഭിച്ചത്.തുഞ്ചന്‍ പറമ്പിലെ മലയാള സര്‍വ്വകലാശാലയും നേട്ടങ്ങളുടെ പട്ടികയില്‍പ്പെടുന്നു.
ഈ വാര്‍ത്തയറിഞ്ഞ് ഭാഷാ പിതാവായ എഴുത്തച്ചവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന പുഞ്ചിരിക്കുന്നുണ്ടാവാം.തുഞ്ചന്‍ പറമ്പിലെ ശാരികപൈതലും കയ്ക്കാത്ത കാഞ്ഞിരവും പുളകം കൊള്ളുന്നുണ്ടാകാം.പക്ഷെ മലയാളം ശ്രേഷ്ഠ ഭാഷയാണെന്ന് ഇന്നത്തെ മലയാളിക്ക് തോന്നിയിട്ടുണ്ടോ ? ചിന്തിക്കേണ്ട പ്രശനമാണ് ഇത്.അമ്പലങ്ങളിലും പത്രമാധ്യമങ്ങലിലും ഒരുക്കുന്ന എഴുത്തിരുത്തല്‍ ചടങ്ങുകളില്‍ സാസ്കാരിക നായകന്മാരില്‍ നിന്നും സാഹിത്യകാരില്‍ നിന്നും ആഘോപൂര്‍വം ആദ്യാക്ഷരം സ്വീകരിച്ചതിനു ശേഷം അവര്‍ മലയാളത്തോട് വിടപറയുന്നു.തങ്ങളുടെ മക്കള്‍ മലയാളം ഉച്ഛരിക്കുന്നത് കേട്ട് സന്തോഷത്തോടെ ചാരിത്യാര്‍ത്ഥത്തോടെ അവര്‍ ചെന്നുനില്‍ക്കുന്നത് നാട്ടിലെ ഏറ്റവും വളിയ ആംഗലേയ വിദ്യാലയത്തിന്റെ പടിക്കല്‍ ക്യൂവിലാണ്.ഇതാണ് നമ്മുടെ ഭാഷയുടെ ദുരവസ്ഥ.അതിവിദൂര ഭാവിയില്‍ തന്നെ മലയാളവും സംസ്കൃതത്തെ പോല മൃതഭാഷയായി മാറിയേക്കുമോ എന്നാണ് ഭാഷാ സ്നേഹികള്‍ ഭയക്കുന്നത്.
ദ്രവിഡ ഭാഷാ കുടുംബത്തില്‍പ്പെടുന്ന മലയാളത്തിന് ഇതര ഭാഷകളായ സംസ്കൃതം തമിഴ് എന്നീ ക്ലാസിക്കല്‍ ഭാഷകളുമായി പ്രകടമായ ബന്ധമുണ്ട്.മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തുചേരുന്ന എന്നര്‍ത്ഥമുള്ള മല+അളം എന്നീ ദ്രവിഡ ഭാഷകള്‍ ചേര്‍ന്നുണ്ടായതാണന്ന് ചരിത്രകാരനമാര്‍ അഭിപ്രായപ്പടുന്നു.
മലയാള ഭാഷാ സംസ്കൃതത്തില്‍ നിന്നുത്ഭവിച്ചാതെണന്നും അതല്ല സംസ്കൃതവും തമിഴും കൂടിച്ചേര്‍ന്നതാണെന്നും മിശ്രഭാഷയാണെന്നും വിശ്വസിച്ചിരുന്നു.എന്നാല്‍ ഗവേഷണങ്ങള്‍ ഇതിനെ ഒക്കെ നിരാകരിക്കുകയും മലയാളം മലയാട്ടു തമിഴില്‍ നിന്നു ഉത്ഭവിച്ചു;മലയാളം മൂലദ്രീവിഡ ഭാഷയില്‍ നിന്ന് തമിഴിനൊപ്പം ഉണ്ടായി എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങള്‍ അവതരിക്കപ്പെട്ടു.മലയാള ഭാഷയെക്കുറിച്ച ആദ്യമായി പഠനം നടത്തിയത് പാശ്ചാത്യ ചരിത്രകാരനയാ കാര്‍ഡ്വെല്‍ ആണ്.അദ്ദേഹത്തിനുശേഷം ഏ ആര്‍ രാജ രാജവര്‍മ്മയും മഹാകവി ഉള്ളൂരും മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച പഠിക്കാന്‍ ശ്രമിച്ചു.
മലയാളത്തില്‍ ലഭ്യമായിച്ചുള്ള ഏറ്റവും പുരാതനമായിട്ടുള്ള ലിഖിതം ചേരമാന്‍ രാമശേഖര പെരുമാളിന്റെ കാലത്തുണ്ടായിരുന്ന വാഴപ്പള്ലി ലിഖിതമാണ്.പുരാതന കവിത്രയങ്ങളായ എഴുത്തച്ചന്‍ ചെറുശ്ശേരി കുഞ്ചന്‍ നമ്പ്യീര്‍ എന്നിവരുടെ സംഭാവനകളും മലയാളത്തെ ജീവസ്സുള്ളതാക്കി.സംസ്കൃതത്തിന്റെയും തമിഴിവന്റെ സ്വാധീനവും മണിപ്രവളാത്തിന്റെ കടുംപിടുത്തവും മുഖമുദ്രയാക്കി കൊണ്ടുനടന്ന മലയാള ഭാഷയെ ലളിത സാഹിത്യമാക്കിമാറ്റി മാറ്റാന്‍ എഴുത്തച്ചന്‍ വഹിച്ച പങ്ക് നിസ്തുലമാണ്.കേരളീയ കാവ്യ പാരമ്പര്യം കുറേക്കൂടി തെളിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയോടുകൂടിയാണ്.തികച്ചും ജനകീയമായ ശൈലിയോടെ തുള്ളല്‍ പ്രസ്ഥാനത്തെ രീപപ്പെടുത്തിയത് കുഞ്ചന്‍ നമ്പ്യരാണ്.
ഇംഗ്ലീഷ് ഭാഷയാല്‍ സ്വാധീനിക്കപ്പെട്ടതാണ് ആധുനിക സാഹിത്യം.ചെറുകഥകളും നോവലുകളും മലയാള സാഹിത്യത്തിന്റെ ഭാഗമായത് ഈ കാലഘട്ടത്തിലാണ്.ഇതോടെ ഗദ്യ സാഹിത്യത്തിന് പ്രാമുഖ്യം ലഭിച്ചു.എന്നിരിന്നാലും ആധുനിക കവിത്രയങ്ങളായ ആശാന്‍ ഉള്ളൂര്‍ വള്ളത്തോള്‍ എന്നിവരുടെ സംഭാവനകള്‍ മലായാളത്തെ സംഭാവനമാക്കി.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്ന പാതിരിയുടെ പരിശ്രമഫലമായി മലയാളത്തിലെ ആദ്യ നിഘണ്ടുവും വ്യാകരണ ഗ്രന്ഥവും സൃഷ്ടിക്കപ്പെട്ടുു.എ ആര്‍ രാഡജരാജവര്‍മ്മയുടെ കേരളയീ പാണിനീയം മലയാളത്തിന് അടുക്കും ചിട്ടയും നല്‍കി.സംക്ഷേപ വേദാര്‍ത്ഥം എന്ന ഗ്രന്ഥമാണ് ആദ്യമായി അച്ചടിയില്‍ രചിച്ചത്.
അത്യധുനിക സാഹിത്യത്തിന്റെ വരവും ആഗോള വല്‍കരണവും ന്യൂജനറേഷന്‍ എന്നറിയുപ്പെടുന്ന പുതുതലമുറയുടെ കടന്നുകയറ്റവും ഭാഷയുടെ സാഹിത്യപരവും സര്‍ഗാത്മകപരവുമായ അംസം ചോര്‍ത്തിക്കൊണ്ടിരിക്കുകയാണ്.മാധ്യമങ്ങളുടെ ഭാഷയും കമ്പ്യൂട്ടര്‍ ഭാഷയായി മലയാളത്തെ ഉപയോഗിക്കുന്നതും ഇതിന്റെ സാഹിത്യാശം കുറയാനിടയാക്കുന്നു.
ഇവിടെ ഭാഷ വെറുമൊരു ആശയവിനമയോപാധി മാത്രമാകുന്നു.ഇന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക നല്ല മലയാളം അറിഞ്ഞുകൂടാ.മലയാളം അറിയാത്ത പതിനായിരക്കണക്കിന് കുഞ്ഞുങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു.വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നത്.പക്,െ ഇതുവരെ നടപ്പിലായിട്ടില്ല പ്രൈമറി വിദ്യാലയങ്ങളില്‍ സംസ്കൃതവും ഉര്‍ദുവും അറവിയും പഠിച്ചതിന് ശേഷം ബാക്കിയുള്ളവ്ര മാത്രമാണ് മലയാളം പഠനത്തിനെത്തുന്നത്.മാറി മാറി വരുന്ന പാഠ്യപദ്ധതികള്‍ ആക്ഷേപം വ്യാപകമാക്കുകയാണ്.
ആംഗലേയ ഭാഷയെ ലോകമെമ്പാടുമുള്ള ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരുചങ്ങലയായി കണക്കാക്കിയിരിക്കുവെന്നത് അംഗീകരിക്കപ്പെട്ട സത്യമാണ്.അതുകൊണ്ടുതന്നെ ആംഗലോയ ഭാഷ പഠിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് ഒരിക്കലും മാതൃഭാഷയെ അവഗണിച്ചുകൊണ്ടാവരുത്.
പഠനം ആംഗലോയത്തിലൂടെ വേണം എന്ന വാശി ഉപേക്ഷിക്കണം.അത് പൊങ്ങച്ചമാണ്. അനുകരണമമാണ് ഭാഷയെന്നത് ഒരു സംസ്കാരത്തിന്റെ മിഴിവാര്‍ന്ന ചിത്രമാണ്.മറ്റൊരു ഭാഷയെ നമ്മുടേതാക്കുന്നതില്‍ യാതൊരു തെറ്റുമില്ല .നമ്മുടെ സംഭാവനയായി നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ട രീതിയില്‍ മാറ്റുമ്പോഴാണ് യഥാര്‍ത്ഥ ഭാഷാ പധനം നടക്കുന്നത്.ഇങ്ങനെ യാവുമ്പോള്‍ മലയാലതച്തിന്റെ ഭാവി ശോഭനമായിരിക്കും.........
SURENDRAN.P.K.
T P G M U P S(PANOOR SUB DISTRICT{KANNUR}).
email:kannannbr123@gmail.com.
contact:9947770161.